Posts

Showing posts from 2016

ഞാനും നിങ്ങളും : ഈ വി രാമസ്വാമി (പുസ്തകവിചാരം)

ശ്രീ. പെരിയാർ ഇ വി രാമസ്വമി നായ്ക്കറുടെ ഞാനും നിങ്ങളും എന്ന ബുക്ക് വായിച്ചു . വളരെ പഴയ പുസ്തകമാണ്‌. പക്ഷേ , വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ്‌ ഈ വി ആർ പരാമർശിച്ചിരിക്കുന്നത്. ഈ വി ആറിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും മലയാള പരിഭാഷയാണ്‌. പല കാര്യങ്ങളിലും ഒരു പുതിയ ഉൾക്കാഴ്ച്ച പകർന്നു നല്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു. നിരീശ്വരവാദിയും സോഷ്യലിസ്റ്റും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ഈ വി ആർ , ഗാന്ധിയുടേയും , കോൺഗ്രസ്സിന്റേയും ഇരട്ടത്താപ്പു നയങ്ങൾ വളരെ വ്യക്തമായിത്തന്നെ  തുറന്നു കാട്ടുന്നുണ്ട്. വളരെക്കാലം കോൺഗ്രസ്സിന്റെ തമിഴ്നാട് ഘടകം അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ഈ വി ആർ , തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ്‌ കോൺഗ്രസ്സിൽ നിന്നു രാജി വച്ച് പുറത്തു വന്നത്. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സിന്റേയും ഗാന്ധിയുടേയും അതിരു കവിഞ്ഞ ബ്രാഹ്മണ വിധേയത്വം , അതാണ്‌ ഈ വി ആറിനെ കോൺഗ്രസ്സിൽ നിന്നകറ്റിയത്.  [കോൺഗ്രസ്സിന്റെ മത നിലപാടിലുള്ള പക്ഷപാതിത്വങ്ങളും ഗാന്ധിയുടെ അവസരവാദ നിലപാടുകളും “സ്വാതന്ത്ര്യ സമരം” എന്ന പുസ്തകത്തിൽ എം എൻ സത്യാർത്ഥി വളരെ വിശദമായി വിവരിച്ചിട്ടുണ്ട് . മുസ്ലീം ലീഗ് രൂപം കൊ

വിട പറഞ്ഞൂ വസന്തം..

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ എന്നേയ്ക്കുമായസ്തമിച്ചു പോയി... ഇന്നിനി നമ്മിലൊരാള്ളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കാവൽ നിന്നീടണം.. നീയുറങ്ങുക..ഞാനുറങ്ങാതിരിയ്ക്കാം.. ( ശാർ ങ് ങ പ്പക്ഷിക ൾ - ഒ എൻ വി) ------------------------------------- ഞങ്ങൾ ത ൻ ബാല്യകൗമാര യൗവ്വനങ്ങളിൽ അക്ഷരാമൃതം പകർ ന്നവനേ .. ആസന്നമൃതയായ ഭൂമിതൻ മാറിൽ താങ്കൾ സ്വസ്ഥമായുറങ്ങൂ... മണ്ണിനും പെണ്ണിനും കവിതയ്ക്കും കാവലായ് ഞങ്ങൾ ഉറങ്ങാതിരിക്കാം..

പാക്കരന്മാർ ചാകുന്നവിധം

അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീൽ തൊട്ടു.... അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ മുന്നിക്കേറി നിന്നു... അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ ടയർ ഊരാൻ നോക്കി.. അപ്പൂപ്പാ പാക്കരൻ എന്റെ ബുക്കെടുത്തു മറിച്ചു നോക്കി.. അപ്പൂപ്പാ പാക്കരൻ എനിക്കു മാങ്ങ പറിച്ചു തന്നില്ലാ... അപ്പൂപ്പാ പാക്കരൻ എനിക്കു കുയിലിനെ പിടിച്ചു തന്നില്ലാ.. അപ്പൂപ്പാ പാക്കരൻ പറിച്ച ചക്കപ്പഴത്തിനു മധുരമില്ലാ.. അപ്പൂപ്പാ പാക്കരനെ അടിച്ചിട്ട് അവൻ കരയുന്നില്ലാ... അപ്പൂപ്പാ പാക്കരനെ നമുക്കു കൊന്നാലോ..അവൻ ചാവൂലാ ഉറപ്പാ... ഉണ്ണി കരയണ്ടാ..അവനെ നമുക്ക് കൊല്ലാതെ കൊല്ലാം.... പുലയാടി മോനേ..പാക്കരാ ഇവ്ടെ വാടാ.....

സൗമ്യമായ മടക്കയാത്ര

ഒടുവിൽ ആ ദിവസം വന്നുചേർന്നു..... എന്റെ സീമന്തരേഖയില്പ്പടർന്ന ചുടുരകതം നുണഞ്ഞ നായ്ക്കളുടെ ചാവുദിനം.... എന്റെ രകതപ്പിറപ്പുകൾ നെഞ്ചു നീറി കാത്തു കാത്തിരുന്ന സുദിനം ഗർഭസുഷുപ്തിയും അമ്മപ്പാലിൻ മധുരവും മറന്ന് മാറിലും മുലയിലും കാമം മണത്ത , ഇല്ലാത്ത കൈയ്യിലും കാലിലും തലയിലും , മദം പൊട്ടിയൊഴുക്കിയൊലിപ്പിച്ച ആണിന്റെ ശവദാഹദിനം. ശ്വാസനിശ്വാസങ്ങളുടെ ഇടവേളയിൽ എന്റെ മാനവും ജീവനും കൊത്തിപ്പൊട്ടിച്ചൂറ്റിക്കുടിച്ചേമ്പക്കം വിട്ടട്ടഹസിച്ച കഴുകന്റെ മരണദിനം. ഇനിയെനിക്കു മടങ്ങാം നിത്യതയുലേക്ക്.... അചഛ്ഃഅനുമമ്മയ്ക്കും , പിന്നെയെന്റേട്ടനും- അണയാത്ത കനലുകൾ നെഞ്ചിൽ പകർന്ന് , ഞാൻ മടങ്ങുന്നു. നിങ്ങളില്ലാതെ ഞാൻ പോകുന്നു... എനിക്കൊപ്പം വരാൻ കഴിയാത്ത , മരിച്ചിട്ടും മരിക്കാത്ത , കൊന്നിട്ടും ചാകാത്ത , ചീഞ്ഞളിഞ്ഞു പുഴുത്തു നാറി ഗതികിട്ടാതലയുന്ന , ചർച്ചകളിൽ സംവാദങ്ങളിൽ നേർക്കുനേരിൽ ചികഞ്ഞ് ചികഞ്ഞില്ലാതാക്കിയ കുറെ പെൺജന്മങ്ങൾ. ( സൗമ്യയെ മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്ന പിശാചിനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം , എന്റെ മുൻ കവിതയിൽ പറഞ്ഞപോലെ സൗമ്യക്ക് വിടനൽകി പൊട്ടിക്കരഞ്ഞു കൊണ