Posts

Showing posts from 2017

ബ്ലൂകൃഷ്ണ ജയന്തി ആശംസകൾ

കൃഷ്ണനും രാമനും ശിവനും കറുമ്പൻമാരായിരുന്നു.. കറുപ്പ് അവർണ്ണമായതിനാൽ അവരുടെ കറുപ്പിനെ നീലയാക്കി സവർണരാക്കി മാറ്റി തങ്ങളോടൊപ്പം നിർത്തുകയായിരുന്നു ഹിന്ദുമതത്തിലെ വരേണ്യവർഗം... വാൽമീകി ജാതിയിൽപ്പെട്ട( തോട്ടിപ്പണിക്കാർ) രത്നാകരൻ ഒരു ഗംഭീര കവിതയെഴുതിയെതിയപ്പോൾ അവനെ മഹർഷിയാക്കി കൂടെ നിർത്തിയ പോലെ... മുക്കുവപ്പെണ്ണിനു കള്ളസന്യാസി(അന്നത്തെ ഒരു ആൾദൈവം) കൊടുത്ത ‘അനുഗ്രഹ’ത്തിൽ പിറന്നവൻ ഒരു യുദ്ധനോവൽ എഴുതി ..സംഗതി കൊള്ളാമെന്ന് കണ്ട് അവനെ വേദവ്യാസനാക്കി കൂടെ കൂട്ടി… കൃഷ്ണനെക്കൊണ്ട് കുളിക്കടവിലെ തുണിയെടുപ്പിച്ചും... കൗരവരെക്കൊണ്ട് പാഞ്ചാലിയുടെ തുണിയഴിപ്പിച്ചും... സീതയെ ജീവനോടെ കുഴിച്ചു മൂടിയും.. സതിയെ പച്ചയ്ക്ക് ചുട്ടും... ഏകലവ്യന്റെ വിരലറുത്തും.... അവർ കഥകൾ മാറ്റിയെഴുതിച്ചു... വരേണ്യതയുടെ കൂടെക്കൂട്ടലുകളും കൂട്ടിക്കൊടുപ്പുകളും കൊള്ളയും കൊലയും കൊള്ളിവയ്പ്പും... നമോകലികാലത്തിലും അനുസ്യൂതം തുടരുന്നു..!! ഭാരതമാതാവേ കീ ചെയ്ൻ... അപ്പൊ പറയാൻ വന്ന കാര്യം മറന്നു.. എല്ലാ വെളുമ്പന്മാർക്കും ‘ബ്ലൂ’കൃഷ്ണ ജയന്തി ആശംസകൾ..

പുതുവൽസരാശംസകൾ

കേരളീയരുടെ പുതുവർഷദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കും അമലയാളികൾക്കും സമാധാനം ആശംസിക്കുന്നു. ഇന്റ്യയും ചൈനയും തങ്ങളുടേതെന്നവകാശപ്പെടുന്ന ആരുടേതുമല്ലാത്ത ഇടങ്ങൾ നിരപരാധികളുടെ കൂട്ടക്കുരുതിയിലേക്കു നയിക്കാതിരിക്കട്ടെ. ഞാനോ നീയോ എന്ന അമേരിക്കൻ - കൊറിയൻ അഹന്താ മൽസരങ്ങളും മുളയിലേ പട്ടുപോകട്ടെ. കരഞ്ഞു ജനിക്കുന്ന കുട്ടികൾ ചിരിച്ചു മാത്രം വളരട്ടെ.

രാധേയൻ

നിഷേധിക്കപ്പെട്ടതും നൽകപ്പെട്ടതുമായ സിംഹാസങ്ങൾക്കിടയിൽ ജീവിക്കുന്നവനാണ്‌ കർണൻ.. ചിരഞ്ജീവിയാണവൻ... ജനിച്ച ജാതിയല്ല വളത്തിയ  ജാതിയാണ്‌ തന്റെ സ്വത്വമെന്നും ജനിച്ച നാടല്ല വളർത്തിയ നാടാണെന്റെ മാതൃരാജ്യമെന്നും പെറ്റെറിഞ്ഞതല്ലമ്മ  പോറ്റിവളർത്തിയതാണെന്നും ഉറക്കെപ്രഖ്യാപിക്കേണ്ട കാലമാണിത്.... അതിർത്തിരേഖകൾ മാഞ്ഞുപോകേണ്ടത് മനസ്സിൽ നിന്നാണ്‌.. അഭിനവ കർണന്മാർ അതിജീവനത്തിന്റെ കുരുക്ഷേത്രങ്ങളിൽ ജീവിത രഥചക്രം പുതഞ്ഞു നിസ്സഹായരായി പോരാട്ടമവസാനിപ്പിക്കുമ്പോൾ.... അഴുക്കെടുക്കുന്നവൻ അഴുക്കായി മാറ്റപ്പെടുമ്പോൾ.. ഞാൻ രാധേയനാണ്‌ കൗന്തേയനല്ലെന്ന കർണന്റെ വാക്കുകൾ മുദ്രാവക്യമായി മുഴങ്ങിയാൽ അത്ഭുതപ്പെടാനില്ല... നിഷേധകയ്പ്പുനീ കുടിച്ച് മരിച്ചവരും മരിച്ച് ജീവിക്കുന്നവരുമായ എല്ലാ സൂതപുത്രന്മാരും നിന്നെ നമിക്കുന്നു