Posts

Showing posts from March, 2011

ഞാൻ കർത്താവല്ല

ഞാനുമൊരു മനുഷ്യനായിരുന്നു ; ഒരു സാധാരണ മനുഷ്യൻ. എനിക്കുമുണ്ടായിരുന്നു സുന്ദരിയായ സ്നേഹസമ്പന്നയായ ഒരു ഭാര്യ. ഓമനത്തം തുളുമ്പുന്ന കുരുന്നുകൾ... ഞാനും ജീവിച്ചു..ജരാനരകളോടെ , ഊന്നു വടിയിലൂന്നി... മക്കളുടേയും ചെറുമക്കളുടേയും നെടുവീപ്പുകൾക്കു നടുവിൽ- ഞാൻ സമാധാനമായി കണ്ണടച്ചു. പക്ഷെ , പിന്നീടാണ്   ഞാനറിഞ്ഞത് , നിങ്ങളെന്നെ മുപ്പത്തിമൂന്നാം വയസ്സിൽ കുരിശ്ശിലേറ്റി കൊന്നു കളഞ്ഞെന്ന്..... എന്റെ തലയിൽ മുള്ളുകൊണ്ട് കിരീടം ചൂടിച്ചെന്ന്... എന്റെ മാംസം പന്ത്രണ്ട് പേർക്ക് പകുത്ത് , എന്റെ ചോരയിൽ മുക്കി കൊടുത്തെന്ന്... സത്യത്തിൽ എന്താണ ​ ‍് ഞാൻ ചെയ്തത്....... അജ്ഞതയുടെ അന്ധകാരത്തിൽ തപ്പിത്തടഞ്ഞവന ​ ‍് , അക്ഷരവെളിച്ചം പകർ ന്നു കൊടുത്തു. സ്വന്തം ദുഷ്ചെയ്തികൾ കാരണം ജീവിച്ചിരിക്കെ- മൃതതുല്യനായവന ​ ‍് നന്മയുടെ പുതു ജീവൻ നല്കി. അദ്ധ്വാനത്തിന്റെ മഹത്വം വീണ്ടും വീണ്ടും- ചൊല്ലിക്കൊടുത്ത് , അഞ്ചു പാത്രങ്ങളിൽ നിറച്ച വിത്ത് ; അയ്യായിരം പേർക്ക് അപ്പമായി , അന്നമായി മാറ്റുന്ന മാജിക്... കൃഷി ചെയ്യാൻ പ പ്പിച്ചു. വിശന്നു പൊരിഞ്ഞ് മീൻ ഇരന്നവനെ