സൗമ്യമായൊരു പ്രതികാരത്തിനായി...
ഞാനെല്ലാം കാണുന്നുണ്ട്..എല്ലാം അറിയുന്നുമുണ്ട്.... അമ്മയുടെ അലമുറ....അച്ഛന്റെ തേങ്ങൽ... ഏട്ടന്റെ ചങ്കിലെ തീക്കടൽ ....എല്ല്ലാമെല്ലാം..... എനിക്കു കരയാൻ കഴിയില്ലല്ലോ....ഞാൻ മരിച്ചതാണല്ലോ... അല്ലാ, എന്നെ കൊന്നതാണല്ലോ.... ഒരു ജീവൻ, അതൊരു പുഴുവായലും പാറ്റയായാലും ഉറുമ്പായാലും കിളിയായാലും മൃഗമായാലും മനുഷ്യനായാലും അന്തസ്സോടെ വേണ്ടേ കൊല്ലാൻ...? അറവുശാലയിൽ മൃഗത്തോടനുവാദം ചോദിച്ചല്ലോ നിങ്ങൾ; പിന്നെ - എന്നെയെന്തേ ഒന്നു ചോദിക്കാതെ കൊന്നു കളഞ്ഞു... തുലച്ചു കളഞ്ഞു....തകർത്തു കളഞ്ഞു..... അതെ സോദരിമാരെ; നിങ്ങൾ- ഉടയ്ക്കപ്പെടാനുള്ള കുടങ്ങളാണ്...... അമ്മയുടെ അടിവയറ്റിൽ അവനാദ്യം- നിന്നെ കടന്നു പിടിക്കും, ഞെരിച്ചു കൊല്ലും.... നീ രക്ഷപെട്ടു പുറത്തുവന്നാൽ, മിoയി കാട്ടി വിളിക്കും നിന്റെ നിഷ്ക്കളങ്കതയിൽ അവന്റെ ആസക്തിയുടെ വിഷം നിറയ്ക്കും...നിന്നെ കശക്കിയെറിയും..... പിന്നെയും നീ തുടർന്നാൽ.... നിന്നെ; ബസ്സിൽ വച്ചും ബസ്റ്റോപ്പിൽ വച്ചും ഓഫീസ് ക്യാബിനിൽ വച്ചും പബ്ലിക് റ്റോയ്‌ലെറ്റിൽ വച്ചും ട്രെയിനിൽ വച്ചും റെയിൽപ്പാളത്തിൽ വച്ചും, എന്തിനേറെ- അവന്റെ അമ്മയുടെ മടിയിൽ വ...