Posts

Showing posts from January, 2016

സൗമ്യമായ മടക്കയാത്ര

ഒടുവിൽ ആ ദിവസം വന്നുചേർന്നു..... എന്റെ സീമന്തരേഖയില്പ്പടർന്ന ചുടുരകതം നുണഞ്ഞ നായ്ക്കളുടെ ചാവുദിനം.... എന്റെ രകതപ്പിറപ്പുകൾ നെഞ്ചു നീറി കാത്തു കാത്തിരുന്ന സുദിനം ഗർഭസുഷുപ്തിയും അമ്മപ്പാലിൻ മധുരവും മറന്ന് മാറിലും മുലയിലും കാമം മണത്ത , ഇല്ലാത്ത കൈയ്യിലും കാലിലും തലയിലും , മദം പൊട്ടിയൊഴുക്കിയൊലിപ്പിച്ച ആണിന്റെ ശവദാഹദിനം. ശ്വാസനിശ്വാസങ്ങളുടെ ഇടവേളയിൽ എന്റെ മാനവും ജീവനും കൊത്തിപ്പൊട്ടിച്ചൂറ്റിക്കുടിച്ചേമ്പക്കം വിട്ടട്ടഹസിച്ച കഴുകന്റെ മരണദിനം. ഇനിയെനിക്കു മടങ്ങാം നിത്യതയുലേക്ക്.... അചഛ്ഃഅനുമമ്മയ്ക്കും , പിന്നെയെന്റേട്ടനും- അണയാത്ത കനലുകൾ നെഞ്ചിൽ പകർന്ന് , ഞാൻ മടങ്ങുന്നു. നിങ്ങളില്ലാതെ ഞാൻ പോകുന്നു... എനിക്കൊപ്പം വരാൻ കഴിയാത്ത , മരിച്ചിട്ടും മരിക്കാത്ത , കൊന്നിട്ടും ചാകാത്ത , ചീഞ്ഞളിഞ്ഞു പുഴുത്തു നാറി ഗതികിട്ടാതലയുന്ന , ചർച്ചകളിൽ സംവാദങ്ങളിൽ നേർക്കുനേരിൽ ചികഞ്ഞ് ചികഞ്ഞില്ലാതാക്കിയ കുറെ പെൺജന്മങ്ങൾ. ( സൗമ്യയെ മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്ന പിശാചിനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം , എന്റെ മുൻ കവിതയിൽ പറഞ്ഞപോലെ സൗമ്യക്ക് വിടനൽകി പൊട്ടിക്കരഞ്ഞു കൊണ...