സൗമ്യമായ മടക്കയാത്ര

ഒടുവിൽ ആ ദിവസം വന്നുചേർന്നു.....
എന്റെ സീമന്തരേഖയില്പ്പടർന്ന ചുടുരകതം നുണഞ്ഞ
നായ്ക്കളുടെ ചാവുദിനം....
എന്റെ രകതപ്പിറപ്പുകൾ നെഞ്ചു നീറി
കാത്തു കാത്തിരുന്ന സുദിനം
ഗർഭസുഷുപ്തിയും അമ്മപ്പാലിൻ മധുരവും മറന്ന്
മാറിലും മുലയിലും കാമം മണത്ത,
ഇല്ലാത്ത കൈയ്യിലും കാലിലും തലയിലും,
മദം പൊട്ടിയൊഴുക്കിയൊലിപ്പിച്ച ആണിന്റെ
ശവദാഹദിനം.
ശ്വാസനിശ്വാസങ്ങളുടെ ഇടവേളയിൽ എന്റെ
മാനവും ജീവനും കൊത്തിപ്പൊട്ടിച്ചൂറ്റിക്കുടിച്ചേമ്പക്കം
വിട്ടട്ടഹസിച്ച കഴുകന്റെ മരണദിനം.

ഇനിയെനിക്കു മടങ്ങാം നിത്യതയുലേക്ക്....
അചഛ്ഃഅനുമമ്മയ്ക്കും, പിന്നെയെന്റേട്ടനും-
അണയാത്ത കനലുകൾ നെഞ്ചിൽ പകർന്ന്,
ഞാൻ മടങ്ങുന്നു.
നിങ്ങളില്ലാതെ ഞാൻ പോകുന്നു...
എനിക്കൊപ്പം വരാൻ കഴിയാത്ത,
മരിച്ചിട്ടും മരിക്കാത്ത, കൊന്നിട്ടും ചാകാത്ത,
ചീഞ്ഞളിഞ്ഞു പുഴുത്തു നാറി ഗതികിട്ടാതലയുന്ന,
ചർച്ചകളിൽ സംവാദങ്ങളിൽ നേർക്കുനേരിൽ
ചികഞ്ഞ് ചികഞ്ഞില്ലാതാക്കിയ കുറെ പെൺജന്മങ്ങൾ.


( സൗമ്യയെ മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്ന പിശാചിനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം, എന്റെ മുൻ കവിതയിൽ പറഞ്ഞപോലെ സൗമ്യക്ക് വിടനൽകി പൊട്ടിക്കരഞ്ഞു കൊണ്ടെഴുതിയത്. ആ വിധിയ്ക്ക് ശേഷം എത്രയൊ ഇരുട്ടി വെളുത്തു....അവനിപ്പോഴും തടവറയിൽ സുഖവാസത്തിൽ കഴിയുന്നു...സൗമ്യ മടങ്ങാനാകാതെ ഉരുകിപ്പിടഞ്ഞലയുന്നു...ദിവസവും പുതിയ സൗമ്യമാർ പിറക്കുന്നു...മാനമെന്തെന്നറിവു വയ്ക്കും മുന്നേ മാനഭംഗപ്പെടുന്നു... )

Comments

Popular posts from this blog

സൗമ്യമായൊരു പ്രതികാരത്തിനായി...

വിട പറഞ്ഞൂ വസന്തം..