ഞാനും നിങ്ങളും : ഈ വി രാമസ്വാമി (പുസ്തകവിചാരം)


ശ്രീ. പെരിയാർ ഇ വി രാമസ്വമി നായ്ക്കറുടെ ഞാനും നിങ്ങളും എന്ന ബുക്ക് വായിച്ചു. വളരെ പഴയ പുസ്തകമാണ്‌. പക്ഷേ, വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ്‌ ഈ വി ആർ പരാമർശിച്ചിരിക്കുന്നത്. ഈ വി ആറിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും മലയാള പരിഭാഷയാണ്‌. പല കാര്യങ്ങളിലും ഒരു പുതിയ ഉൾക്കാഴ്ച്ച പകർന്നു നല്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു.
നിരീശ്വരവാദിയും സോഷ്യലിസ്റ്റും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ഈ വി ആർ, ഗാന്ധിയുടേയും, കോൺഗ്രസ്സിന്റേയും ഇരട്ടത്താപ്പു നയങ്ങൾ വളരെ വ്യക്തമായിത്തന്നെ  തുറന്നു കാട്ടുന്നുണ്ട്. വളരെക്കാലം കോൺഗ്രസ്സിന്റെ തമിഴ്നാട് ഘടകം അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ഈ വി ആർ, തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ്‌ കോൺഗ്രസ്സിൽ നിന്നു രാജി വച്ച് പുറത്തു വന്നത്. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സിന്റേയും ഗാന്ധിയുടേയും അതിരു കവിഞ്ഞ ബ്രാഹ്മണ വിധേയത്വം, അതാണ്‌ ഈ വി ആറിനെ കോൺഗ്രസ്സിൽ നിന്നകറ്റിയത്. 
[കോൺഗ്രസ്സിന്റെ മത നിലപാടിലുള്ള പക്ഷപാതിത്വങ്ങളും ഗാന്ധിയുടെ അവസരവാദ നിലപാടുകളും “സ്വാതന്ത്ര്യ സമരം” എന്ന പുസ്തകത്തിൽ എം എൻ സത്യാർത്ഥി വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് രൂപം കൊള്ളാനും തദ്വാര ഇന്റ്യാ വിഭജനം അനിവാര്യതയായി അവരേറ്റെടുക്കാനും വിത്തു പാകിയത് ഗാന്ധിയുടെ ഹിന്ദു പ്രീണന നയങ്ങളായിരുന്നു എന്ന് സത്യാർത്ഥി അടിവരയിടുന്നുണ്ട്.]

                                                                                                                        (തുടരും)

Comments

Popular posts from this blog

സൗമ്യമായൊരു പ്രതികാരത്തിനായി...

വിട പറഞ്ഞൂ വസന്തം..

സൗമ്യമായ മടക്കയാത്ര