വിട പറഞ്ഞൂ വസന്തം..
എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ എന്നേയ്ക്കുമായസ്തമിച്ചു
പോയി...
ഇന്നിനി നമ്മിലൊരാള്ളിന്റെ നിദ്രയ്ക്ക്
മറ്റെയാൾ കാവൽ നിന്നീടണം..
നീയുറങ്ങുക..ഞാനുറങ്ങാതിരിയ്ക്കാം..
(ശാർങ് ങപ്പക്ഷികൾ - ഒ എൻ വി)
-------------------------------------
ഞങ്ങൾതൻ ബാല്യകൗമാര യൗവ്വനങ്ങളിൽ അക്ഷരാമൃതം പകർന്നവനേ..
ആസന്നമൃതയായ ഭൂമിതൻ മാറിൽ താങ്കൾ സ്വസ്ഥമായുറങ്ങൂ...
മണ്ണിനും പെണ്ണിനും കവിതയ്ക്കും കാവലായ്
ഞങ്ങൾ ഉറങ്ങാതിരിക്കാം..
Comments