Posts

Showing posts from August, 2016

ഞാനും നിങ്ങളും : ഈ വി രാമസ്വാമി (പുസ്തകവിചാരം)

ശ്രീ. പെരിയാർ ഇ വി രാമസ്വമി നായ്ക്കറുടെ ഞാനും നിങ്ങളും എന്ന ബുക്ക് വായിച്ചു . വളരെ പഴയ പുസ്തകമാണ്‌. പക്ഷേ , വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ്‌ ഈ വി ആർ പരാമർശിച്ചിരിക്കുന്നത്. ഈ വി ആറിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും മലയാള പരിഭാഷയാണ്‌. പല കാര്യങ്ങളിലും ഒരു പുതിയ ഉൾക്കാഴ്ച്ച പകർന്നു നല്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു. നിരീശ്വരവാദിയും സോഷ്യലിസ്റ്റും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ഈ വി ആർ , ഗാന്ധിയുടേയും , കോൺഗ്രസ്സിന്റേയും ഇരട്ടത്താപ്പു നയങ്ങൾ വളരെ വ്യക്തമായിത്തന്നെ  തുറന്നു കാട്ടുന്നുണ്ട്. വളരെക്കാലം കോൺഗ്രസ്സിന്റെ തമിഴ്നാട് ഘടകം അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ഈ വി ആർ , തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ്‌ കോൺഗ്രസ്സിൽ നിന്നു രാജി വച്ച് പുറത്തു വന്നത്. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സിന്റേയും ഗാന്ധിയുടേയും അതിരു കവിഞ്ഞ ബ്രാഹ്മണ വിധേയത്വം , അതാണ്‌ ഈ വി ആറിനെ കോൺഗ്രസ്സിൽ നിന്നകറ്റിയത്.  [കോൺഗ്രസ്സിന്റെ മത നിലപാടിലുള്ള പക്ഷപാതിത്വങ്ങളും ഗാന്ധിയുടെ അവസരവാദ നിലപാടുകളും “സ്വാതന്ത്ര്യ സമരം” എന്ന പുസ്തകത്തിൽ എം എൻ സത്യാർത്ഥി വളരെ വിശദമായി വിവരിച്ചിട്ടുണ്ട് . മുസ്ലീ...