പാക്കരന്മാർ ചാകുന്നവിധം
അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീൽ
തൊട്ടു....
അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ
മുന്നിക്കേറി നിന്നു...
അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ ടയർ
ഊരാൻ നോക്കി..
അപ്പൂപ്പാ പാക്കരൻ എന്റെ ബുക്കെടുത്തു
മറിച്ചു നോക്കി..
അപ്പൂപ്പാ പാക്കരൻ എനിക്കു മാങ്ങ
പറിച്ചു തന്നില്ലാ...
അപ്പൂപ്പാ പാക്കരൻ എനിക്കു കുയിലിനെ
പിടിച്ചു തന്നില്ലാ..
അപ്പൂപ്പാ പാക്കരൻ പറിച്ച
ചക്കപ്പഴത്തിനു മധുരമില്ലാ..
അപ്പൂപ്പാ പാക്കരനെ അടിച്ചിട്ട് അവൻ
കരയുന്നില്ലാ...
അപ്പൂപ്പാ പാക്കരനെ നമുക്കു
കൊന്നാലോ..അവൻ ചാവൂലാ ഉറപ്പാ...
ഉണ്ണി കരയണ്ടാ..അവനെ നമുക്ക് കൊല്ലാതെ
കൊല്ലാം....
പുലയാടി മോനേ..പാക്കരാ ഇവ്ടെ
വാടാ.....
Comments