രാധേയൻ

നിഷേധിക്കപ്പെട്ടതും നൽകപ്പെട്ടതുമായ സിംഹാസങ്ങൾക്കിടയിൽ ജീവിക്കുന്നവനാണ്‌ കർണൻ..
ചിരഞ്ജീവിയാണവൻ...

ജനിച്ച ജാതിയല്ല വളത്തിയ  ജാതിയാണ്‌ തന്റെ സ്വത്വമെന്നും
ജനിച്ച നാടല്ല വളർത്തിയ നാടാണെന്റെ മാതൃരാജ്യമെന്നും
പെറ്റെറിഞ്ഞതല്ലമ്മ  പോറ്റിവളർത്തിയതാണെന്നും
ഉറക്കെപ്രഖ്യാപിക്കേണ്ട കാലമാണിത്....
അതിർത്തിരേഖകൾ മാഞ്ഞുപോകേണ്ടത് മനസ്സിൽ നിന്നാണ്‌..
അഭിനവ കർണന്മാർ അതിജീവനത്തിന്റെ കുരുക്ഷേത്രങ്ങളിൽ ജീവിത രഥചക്രം പുതഞ്ഞു
നിസ്സഹായരായി പോരാട്ടമവസാനിപ്പിക്കുമ്പോൾ....
അഴുക്കെടുക്കുന്നവൻ അഴുക്കായി മാറ്റപ്പെടുമ്പോൾ..
ഞാൻ രാധേയനാണ്‌ കൗന്തേയനല്ലെന്ന കർണന്റെ വാക്കുകൾ
മുദ്രാവക്യമായി മുഴങ്ങിയാൽ അത്ഭുതപ്പെടാനില്ല...

നിഷേധകയ്പ്പുനീ കുടിച്ച് മരിച്ചവരും മരിച്ച് ജീവിക്കുന്നവരുമായ എല്ലാ സൂതപുത്രന്മാരും നിന്നെ നമിക്കുന്നു

Comments

Popular posts from this blog

ഞാനും നിങ്ങളും : ഈ വി രാമസ്വാമി (പുസ്തകവിചാരം)

സൗമ്യമായൊരു പ്രതികാരത്തിനായി...