ബ്ലൂകൃഷ്ണ ജയന്തി ആശംസകൾ

കൃഷ്ണനും രാമനും ശിവനും കറുമ്പൻമാരായിരുന്നു..
കറുപ്പ് അവർണ്ണമായതിനാൽ അവരുടെ കറുപ്പിനെ നീലയാക്കി സവർണരാക്കി മാറ്റി തങ്ങളോടൊപ്പം നിർത്തുകയായിരുന്നു ഹിന്ദുമതത്തിലെ വരേണ്യവർഗം...
വാൽമീകി ജാതിയിൽപ്പെട്ട( തോട്ടിപ്പണിക്കാർ) രത്നാകരൻ ഒരു ഗംഭീര കവിതയെഴുതിയെതിയപ്പോൾ അവനെ മഹർഷിയാക്കി കൂടെ നിർത്തിയ പോലെ...
മുക്കുവപ്പെണ്ണിനു കള്ളസന്യാസി(അന്നത്തെ ഒരു ആൾദൈവം) കൊടുത്ത ‘അനുഗ്രഹ’ത്തിൽ പിറന്നവൻ ഒരു യുദ്ധനോവൽ എഴുതി ..സംഗതി കൊള്ളാമെന്ന് കണ്ട് അവനെ വേദവ്യാസനാക്കി കൂടെ കൂട്ടി…
കൃഷ്ണനെക്കൊണ്ട് കുളിക്കടവിലെ തുണിയെടുപ്പിച്ചും...
കൗരവരെക്കൊണ്ട് പാഞ്ചാലിയുടെ തുണിയഴിപ്പിച്ചും...
സീതയെ ജീവനോടെ കുഴിച്ചു മൂടിയും..
സതിയെ പച്ചയ്ക്ക് ചുട്ടും...
ഏകലവ്യന്റെ വിരലറുത്തും....
അവർ കഥകൾ മാറ്റിയെഴുതിച്ചു...

വരേണ്യതയുടെ കൂടെക്കൂട്ടലുകളും കൂട്ടിക്കൊടുപ്പുകളും കൊള്ളയും കൊലയും കൊള്ളിവയ്പ്പും...
നമോകലികാലത്തിലും അനുസ്യൂതം തുടരുന്നു..!!
ഭാരതമാതാവേ കീ ചെയ്ൻ...
അപ്പൊ പറയാൻ വന്ന കാര്യം മറന്നു..
എല്ലാ വെളുമ്പന്മാർക്കും ‘ബ്ലൂ’കൃഷ്ണ ജയന്തി ആശംസകൾ..

Comments

Popular posts from this blog

സൗമ്യമായൊരു പ്രതികാരത്തിനായി...

വിട പറഞ്ഞൂ വസന്തം..

സൗമ്യമായ മടക്കയാത്ര