Posts

വിട പറഞ്ഞൂ വസന്തം..

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ എന്നേയ്ക്കുമായസ്തമിച്ചു പോയി... ഇന്നിനി നമ്മിലൊരാള്ളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കാവൽ നിന്നീടണം.. നീയുറങ്ങുക..ഞാനുറങ്ങാതിരിയ്ക്കാം.. ( ശാർ ങ് ങ പ്പക്ഷിക ൾ - ഒ എൻ വി) ------------------------------------- ഞങ്ങൾ ത ൻ ബാല്യകൗമാര യൗവ്വനങ്ങളിൽ അക്ഷരാമൃതം പകർ ന്നവനേ .. ആസന്നമൃതയായ ഭൂമിതൻ മാറിൽ താങ്കൾ സ്വസ്ഥമായുറങ്ങൂ... മണ്ണിനും പെണ്ണിനും കവിതയ്ക്കും കാവലായ് ഞങ്ങൾ ഉറങ്ങാതിരിക്കാം..

പാക്കരന്മാർ ചാകുന്നവിധം

അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീൽ തൊട്ടു.... അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ മുന്നിക്കേറി നിന്നു... അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ ടയർ ഊരാൻ നോക്കി.. അപ്പൂപ്പാ പാക്കരൻ എന്റെ ബുക്കെടുത്തു മറിച്ചു നോക്കി.. അപ്പൂപ്പാ പാക്കരൻ എനിക്കു മാങ്ങ പറിച്ചു തന്നില്ലാ... അപ്പൂപ്പാ പാക്കരൻ എനിക്കു കുയിലിനെ പിടിച്ചു തന്നില്ലാ.. അപ്പൂപ്പാ പാക്കരൻ പറിച്ച ചക്കപ്പഴത്തിനു മധുരമില്ലാ.. അപ്പൂപ്പാ പാക്കരനെ അടിച്ചിട്ട് അവൻ കരയുന്നില്ലാ... അപ്പൂപ്പാ പാക്കരനെ നമുക്കു കൊന്നാലോ..അവൻ ചാവൂലാ ഉറപ്പാ... ഉണ്ണി കരയണ്ടാ..അവനെ നമുക്ക് കൊല്ലാതെ കൊല്ലാം.... പുലയാടി മോനേ..പാക്കരാ ഇവ്ടെ വാടാ.....

സൗമ്യമായ മടക്കയാത്ര

ഒടുവിൽ ആ ദിവസം വന്നുചേർന്നു..... എന്റെ സീമന്തരേഖയില്പ്പടർന്ന ചുടുരകതം നുണഞ്ഞ നായ്ക്കളുടെ ചാവുദിനം.... എന്റെ രകതപ്പിറപ്പുകൾ നെഞ്ചു നീറി കാത്തു കാത്തിരുന്ന സുദിനം ഗർഭസുഷുപ്തിയും അമ്മപ്പാലിൻ മധുരവും മറന്ന് മാറിലും മുലയിലും കാമം മണത്ത , ഇല്ലാത്ത കൈയ്യിലും കാലിലും തലയിലും , മദം പൊട്ടിയൊഴുക്കിയൊലിപ്പിച്ച ആണിന്റെ ശവദാഹദിനം. ശ്വാസനിശ്വാസങ്ങളുടെ ഇടവേളയിൽ എന്റെ മാനവും ജീവനും കൊത്തിപ്പൊട്ടിച്ചൂറ്റിക്കുടിച്ചേമ്പക്കം വിട്ടട്ടഹസിച്ച കഴുകന്റെ മരണദിനം. ഇനിയെനിക്കു മടങ്ങാം നിത്യതയുലേക്ക്.... അചഛ്ഃഅനുമമ്മയ്ക്കും , പിന്നെയെന്റേട്ടനും- അണയാത്ത കനലുകൾ നെഞ്ചിൽ പകർന്ന് , ഞാൻ മടങ്ങുന്നു. നിങ്ങളില്ലാതെ ഞാൻ പോകുന്നു... എനിക്കൊപ്പം വരാൻ കഴിയാത്ത , മരിച്ചിട്ടും മരിക്കാത്ത , കൊന്നിട്ടും ചാകാത്ത , ചീഞ്ഞളിഞ്ഞു പുഴുത്തു നാറി ഗതികിട്ടാതലയുന്ന , ചർച്ചകളിൽ സംവാദങ്ങളിൽ നേർക്കുനേരിൽ ചികഞ്ഞ് ചികഞ്ഞില്ലാതാക്കിയ കുറെ പെൺജന്മങ്ങൾ. ( സൗമ്യയെ മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്ന പിശാചിനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം , എന്റെ മുൻ കവിതയിൽ പറഞ്ഞപോലെ സൗമ്യക്ക് വിടനൽകി പൊട്ടിക്കരഞ്ഞു കൊണ...

സൗമ്യമായൊരു പ്രതികാരത്തിനായി...

ഞാനെല്ലാം കാണുന്നുണ്ട്..എല്ലാം അറിയുന്നുമുണ്ട്.... അമ്മയുടെ അലമുറ....അച്ഛന്റെ തേങ്ങൽ... ഏട്ടന്റെ ചങ്കിലെ തീക്കടൽ ....എല്ല്ലാമെല്ലാം..... എനിക്കു കരയാൻ കഴിയില്ലല്ലോ....ഞാൻ മരിച്ചതാണല്ലോ... അല്ലാ, എന്നെ കൊന്നതാണല്ലോ.... ഒരു ജീവൻ, അതൊരു പുഴുവായലും പാറ്റയായാലും ഉറുമ്പായാലും കിളിയായാലും മൃഗമായാലും മനുഷ്യനായാലും അന്തസ്സോടെ വേണ്ടേ കൊല്ലാൻ...? അറവുശാലയിൽ മൃഗത്തോടനുവാദം ചോദിച്ചല്ലോ നിങ്ങൾ; പിന്നെ - എന്നെയെന്തേ ഒന്നു ചോദിക്കാതെ കൊന്നു കളഞ്ഞു... തുലച്ചു കളഞ്ഞു....തകർത്തു കളഞ്ഞു..... അതെ സോദരിമാരെ; നിങ്ങൾ- ഉടയ്ക്കപ്പെടാനുള്ള കുടങ്ങളാണ്...... അമ്മയുടെ അടിവയറ്റിൽ അവനാദ്യം- നിന്നെ കടന്നു പിടിക്കും, ഞെരിച്ചു കൊല്ലും.... നീ രക്ഷപെട്ടു പുറത്തുവന്നാൽ, മിoയി കാട്ടി വിളിക്കും നിന്റെ നിഷ്ക്കളങ്കതയിൽ അവന്റെ ആസക്തിയുടെ വിഷം നിറയ്ക്കും...നിന്നെ കശക്കിയെറിയും..... പിന്നെയും നീ തുടർന്നാൽ.... നിന്നെ; ബസ്സിൽ വച്ചും ബസ്റ്റോപ്പിൽ വച്ചും ഓഫീസ് ക്യാബിനിൽ വച്ചും പബ്ലിക് റ്റോയ്‌ലെറ്റിൽ വച്ചും ട്രെയിനിൽ വച്ചും റെയിൽപ്പാളത്തിൽ വച്ചും, എന്തിനേറെ- അവന്റെ അമ്മയുടെ മടിയിൽ വ...

ഞാൻ കർത്താവല്ല

ഞാനുമൊരു മനുഷ്യനായിരുന്നു ; ഒരു സാധാരണ മനുഷ്യൻ. എനിക്കുമുണ്ടായിരുന്നു സുന്ദരിയായ സ്നേഹസമ്പന്നയായ ഒരു ഭാര്യ. ഓമനത്തം തുളുമ്പുന്ന കുരുന്നുകൾ... ഞാനും ജീവിച്ചു..ജരാനരകളോടെ , ഊന്നു വടിയിലൂന്നി... മക്കളുടേയും ചെറുമക്കളുടേയും നെടുവീപ്പുകൾക്കു നടുവിൽ- ഞാൻ സമാധാനമായി കണ്ണടച്ചു. പക്ഷെ , പിന്നീടാണ്   ഞാനറിഞ്ഞത് , നിങ്ങളെന്നെ മുപ്പത്തിമൂന്നാം വയസ്സിൽ കുരിശ്ശിലേറ്റി കൊന്നു കളഞ്ഞെന്ന്..... എന്റെ തലയിൽ മുള്ളുകൊണ്ട് കിരീടം ചൂടിച്ചെന്ന്... എന്റെ മാംസം പന്ത്രണ്ട് പേർക്ക് പകുത്ത് , എന്റെ ചോരയിൽ മുക്കി കൊടുത്തെന്ന്... സത്യത്തിൽ എന്താണ ​ ‍് ഞാൻ ചെയ്തത്....... അജ്ഞതയുടെ അന്ധകാരത്തിൽ തപ്പിത്തടഞ്ഞവന ​ ‍് , അക്ഷരവെളിച്ചം പകർ ന്നു കൊടുത്തു. സ്വന്തം ദുഷ്ചെയ്തികൾ കാരണം ജീവിച്ചിരിക്കെ- മൃതതുല്യനായവന ​ ‍് നന്മയുടെ പുതു ജീവൻ നല്കി. അദ്ധ്വാനത്തിന്റെ മഹത്വം വീണ്ടും വീണ്ടും- ചൊല്ലിക്കൊടുത്ത് , അഞ്ചു പാത്രങ്ങളിൽ നിറച്ച വിത്ത് ; അയ്യായിരം പേർക്ക് അപ്പമായി , അന്നമായി മാറ്റുന്ന മാജിക്... കൃഷി ചെയ്യാൻ പ പ്പിച്ചു. വിശന്നു പൊരിഞ്ഞ് മീൻ ഇരന്...